കോപ്പ ലിബർടാഡോർസ് ഫൈനലിൽ ബൊക്ക ജൂനിയർസ് – റിവർ പ്ലേറ്റ് സൂപ്പർ ക്ലാസിക്കോ പോരാട്ടം

- Advertisement -

സൗത്ത് അമേരിക്കൻ ഫുട്ബോളിലെ അഭിമാനം പോരാട്ടമായ കോപ്പ ലിബർടാഡോർസ് ഫൈനലിൽ ബൊക്ക ജൂനിയർസ് റിവർ പ്ലേറ്റിനെ നേരിടും. ഇന്ന് നടന്ന രണ്ടാം പാദ  മത്സരത്തിൽ പാൽമിറാസിനെ രണ്ടു പദങ്ങളിലുമായി 4-2ന് തോൽപ്പിച്ചതോടെയാണ് ബൊക്ക ജൂനിയർസ് ഫൈനലിന് യോഗ്യത നേടിയത്. അർജന്റീനയിലെ രണ്ടു പ്രമുഖ ടീമുകൾ തമ്മിലുള്ള പോരാട്ടമാവും ഫൈനൽ എന്നതും ശ്രദ്ധേയമാണ്.

മറ്റൊരു സെമി പോരാട്ടത്തിൽ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ഗ്രീമിയോയെ മറികടന്നാണ് റിവർ പ്ലേറ്റ് ഫൈനൽ ഉറപ്പിച്ചത്. രണ്ടാം പാദ സെമി ഫൈനൽ പോരാട്ടത്തിൽ 95ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കിയാണ് റിവർ പ്ലേറ്റ് ഫൈനൽ ഉറപ്പിച്ചത്. പെനാൽറ്റിക്കെതിരെ റഫറിക്കെതിരെ തർക്കിച്ചു ഗ്രീമിയോ താരം ബ്രെസ്സൻ ചുവപ്പ് കാർഡ് കണ്ട് പുറത്തു പോവുകയും ചെയ്തു. രണ്ടു പാദങ്ങളിലുമായി 2-2ന് റിവർ പ്ലേറ്റ് സമനില ആയെങ്കിലും എവേ ഗോളിന്റെ അടിസ്ഥാനത്തിലാണ് ഫൈനൽ ഉറപ്പിച്ചത്.

ഫൈനൽ മത്സരം രണ്ടു പാദങ്ങളിലായിട്ടാണ് നടക്കുക.നവംബർ 7നും 28നുമാണ് ഫൈനൽ മത്സരങ്ങൾ നടക്കുക. ഫൈനലിൽ വിജയിക്കുന്ന ടീം യു.എ.യിൽ നടക്കുന്ന ക്ലബ വേൾഡ് കപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടും. ഡിസംബർ 12-22 വരെയാണ് യു.എ.യിൽ നടക്കുന്ന ക്ലബ് വേൾഡ് കപ്പ്.

Advertisement