ഇന്ത്യൻ ഫുട്ബോളിന് പ്രതീക്ഷ നൽകി സുപ്രീം കോടതി, ജൂലൈ 28ന് എ ഐ എഫ് എഫ് ഭരണകടനക്ക് അന്തിമരൂപം ആകും, തിരഞ്ഞെടുപ്പും പെട്ടെന്ന്

Newsroom

ഇന്ത്യൻ ഫുട്ബോളിനെ പ്രതിസന്ധികൾ സുപ്രീം കോടതിയിൽ തീരുമെന്ന പ്രതീക്ഷകൾ വരുന്നു. ഇന്ന് എ ഐ എഫ് എഫ് പുതിയ ഭരണഘടനയിൽ മേൽ നടന്ന വാദത്തിൽ സുപ്രീം കോടതി ഫുട്ബോൾ പ്രേമികൾക്ക് അനുകൂലമായ സൂചനകൾ നൽകി. വ്യാഴാഴ്ചയോടെ ഭരണഘടന അന്തിമം ആക്കണം എന്നും അത് കഴിഞ്ഞ് എത്രയും പെട്ടെന്ന് എ ഐ എഫ് എഫ് പുതിയ കമ്മിറ്റിക്കായുള്ള തിരഞ്ഞെടുപ്പ് നടത്തണം എന്നും സുപ്രീം കോടതി ഇന്ന് പറഞ്ഞു.

ഭർണഘടന അന്തിമം ആയാൽ ഉടൻ തന്നെ തിരഞ്ഞെടുപ്പ് നടത്താൻ ആകും. ഫിഫ ജൂലൈ 31വരെ ആണ് ഇന്ത്യക്ക് തന്നിരിക്കുന്നത്. അതിനുള്ളിൽ പുതിയ കമ്മിറ്റി രൂപീകരിക്കേണ്ടതുണ്ട്. ജൂലൈ 28നാണ് ഈ വിഷയത്തിൽ സുപ്രീം കോടതി അടുത്ത വാദം കേൾക്കുക. അന്ന് ഭരണഘടനയിൽ എതിർപ്പുള്ളവർക്ക് അവരുടെ വാദം ഉന്നയിക്കാം. എഫ് എസ് ഡി എലും മറ്റു സംസ്ഥാന ഫുട്ബോൾ അസോസിയേഷനുകളും അന്ന് എതിർവാദങ്ങൾ ഉന്നയിച്ചേക്കും. എങ്കിലും ഫിഫയുടെ വിലക്ക് ഒഴിവാക്കാൻ ഉതകുന്ന വിധി സുപ്രീം കോടതിയിൽ നിന്ന് ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോൾ പ്രതീക്ഷ.