പ്രതിരോധം ശക്തമാക്കി അത്ലറ്റിക്കോ മാഡ്രിഡ്, മൊളീന എത്തി

20220721 145846

ഉദിനീസ് പ്രതിരോധ താരം നാഹ്വെൽ മോളീനയെ അത്ലറ്റികോ മാഡ്രിഡ് സ്വന്തം കൂടാരത്തിൽ എത്തിച്ചു.ഇരുപതിരണ്ടുകാരനെ എത്തിക്കാൻ വേണ്ടി കൈമാറ്റ തുകക്ക് പുറമെ തങ്ങളുടെ പ്രതിരോധ താരം നെഹ്വെൻ പെരെസിനെ അത്ലറ്റികോ ഉദിനീസിന് കൈമാറും.

ന്യൂകാസിലിലേക്ക് ചേക്കേറിയ ട്രിപ്പിയർ ഒഴിച്ചിട്ട വലത് ബാക് സ്ഥാനത്താണ് അത്ലറ്റികോക്ക് വേണ്ടി താരം ഇറങ്ങുക. അർജന്റീനയിൽ നിന്നും 2020ൽ ഉദിനീസിലേക്ക് ചേക്കേറിയ താരം ഇതു വരെ ടീമിനായി അറുപതോളം മത്സരങ്ങളിൽ ഇറങ്ങി. വിങ് ബാക് സ്ഥാനത്ത് മികച്ച കളി പുറത്തെടുക്കുന്ന താരം ഏഴു ഗോളുകളും അവസാന സീസണിൽ ടീമിനായി നേടിയിരുന്നു. നിലവിൽ അർജന്റീന ദേശിയ ടീമിലും താരം ഇടംപിടിക്കാറുണ്ട്.

മോളീനയുടെ കൈമാറ്റത്തിന്റെ ഭാഗമായി അത്ലറ്റികോയിൽ നിന്നും ഉദിനീസിലേക്ക് ചേക്കേറുന്ന നെഹ്വെൻ പേരെസും അർജന്റീനൻ താരമാണ്. അവസാന സീസണിൽ ഉദിനീസിനായി ലോണിൽ കളിച്ചിരുന്ന താരത്തിന് തുടർന്നും ഇറ്റലിയിൽ തന്നെ പന്തുതട്ടാനാവും. അർജന്റീനക്കാരൻ തന്നെയായാ റോഡ്രിഗോ ഡീ പോളിനെ ഉദനീസിൽ നിന്നും അത്ലറ്റികോ സ്വന്തമാക്കിയത് കഴിഞ്ഞ വർഷം ആയിരുന്നു.