നാളെ ഇന്ത്യയെ ഛേത്രി നയിക്കും, കളി തത്സമയം സ്റ്റാർ സ്പോർട്സിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇന്ത്യ നാളെ ഖത്തറിനെ നേരിടും. ഖത്തറി വെച്ച് നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ആം ബാൻഡ് അണിയുക സുനിൽ ഛേത്രിയാകും. നീണ്ട കാലത്തിന് ശേഷം നടക്കുന്ന മത്സരം ആയതു കൊണ്ട് തന്നെ ഇന്ത്യൻ താരങ്ങക്കുടെ മാച്ച് ഫിറ്റ്നസ് ആശങ്ക നൽകുന്നുണ്ട്. മികച്ച ഫോമിലുള്ള ഖത്തർ ഗ്രൂപ്പിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ ഇന്ത്യയോട് സമനില വഴങ്ങിയിരുന്നു. അന്ന് നടത്തിയ പോലൊരു പ്രകടനം ആകും ഇന്ത്യ ആഗ്രഹിക്കുന്നത്.

ഗ്രൂപ്പിൽ ഇതുവരെ ഒരു വിജയം പോലും ഇല്ലാത്ത ഇന്ത്യക്ക് ലോകകപ്പ് യോഗ്യത പ്രതീക്ഷ അസ്തമിച്ചു കഴിഞ്ഞു. ഇനി ഏഷ്യൻ കപ്പ് യോഗ്യത ആണ് ഇന്ത്യയുടെ ലക്ഷ്യം. നാളത്തെ ഫുട്ബോൾ പ്രേമികൾക്ക് തത്സമയം കാണാൻ ആകും. നാളത്തെ ഉൾപ്പെടെ ഇന്ത്യയുടെ മൂന്ന് മത്സരങ്ങളും ടെലികാസ്റ്റ് ചെയ്യും എന്ന് സ്റ്റാർ സ്പോർട്സ് അറിയിച്ചിരുന്നു. നാളെ രാത്രി 10.30നാണ് മത്സരം. കളി സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും ജിയോ ടിവിയിലും കാണാം.

India’s Fixtures:

June 3: India vs Qatar (IST 10.30pm).
June 7: Bangladesh vs India (IST 7.30pm).
June 15: India vs Afghanistan (IST 7.30pm)