കോഴിക്കോട്, 17/ 08 / 2025: സുബ്രതോ മുഖർജീ ഫുട്ബോൾ ചാംപ്യൻഷിപ് 2025-26 ചാമ്പ്യൻസ് ആയി ഗോകുലം കേരള എഫ് സി അണ്ടർ 17 ടീം, ഫറോക് എച് എച് എസ് സ്കൂളിനെ റെപ്രെസെന്റ് ചെയ്താണ് ടൂർണമെന്റിൽ ടീം പാർട്ടിസിപെറ്റ് ചെയ്തത്. ഫൈനലിൽ എം കെ എം എം ഓ മണാശ്ശേരി യെ യാണ് ടീം പരാജയപെടുത്തിയത്. കളിയുടെ 43 ആം മിനിറ്റിൽ ആദി കൃഷ്ണ നേടിയ ഗോളിലൂടെയാണ് എതിരില്ലാത്ത ഒരു ഗോളിന് ടീം വിജയിച്ചത്. ഇതോടെ സ്റ്റേറ്റ് തല മത്സരങ്ങൾക്ക് ടീം യോഗ്യത നേടി.
ഫൈനൽ ഉൾപ്പെടെ 6 മത്സരങ്ങൾ കളിച്ച ടീം കളിച്ച എല്ലാ കളികളും ജയിച്ചു. ടൂർണമെന്റിൽ ഒരു ഗോൾ പോലും വഴങ്ങാതെ 26 ഗോളുകളാണ് അടിച്ചു കൂട്ടിയത്. മുൻ വർഷവും ടീം ഡിസ്ട്രിക്ട് ചാമ്പ്യൻസ് ആവുകയും പിന്നീട് സ്റ്റേറ്റ് ചാമ്പ്യൻസ് ആവുകയും ചെയ്തിരുന്നു.
ഫറോക് എച് എച് എസ് സ്കൂളുമായി കൈകോർത്തു ഗോകുലം കേരള എഫ് സി കഴിഞ്ഞ രണ്ടുവർഷങ്ങളിലായി വിവിധ ഏജ് ക്യാറ്റഗറികളിലായി നിരവധി ട്രോഫികളാണ് നേടിയിട്ടുള്ളത്. നിലവിൽ അണ്ടർ 14, 16, 18 ടീമുകളാണ് പരിശീലനം നടത്തിവരുന്നത്. വി പി സുനീർ ആണ് ടീമിന്റെ മുഖ്യ പരിശീലകൻ, മനോജ് കുമാർ ആണ് ഗോൾ കീപ്പർ കോച്ച്, ഫിസിയോ നോയൽ സജോ, ടീം മാനേജർ മുബീൻ, ഷജീർ അലി, ജലീൽ പി എസ് എന്നിവരാണ് മറ്റു ടീം സ്റ്റാഫുകൾ. “ശക്തമായ പ്രകടനം ടൂർണമെന്റിലുടനീളെ കാഴ്ചവെച്ച ടീം അടിവരയിടുന്നത് ക്ലബ് ഫിലോസഫി ഫലം കാണുന്നുവെന്നതാണ്, പലതവണകളായി നമ്മൾ ചാമ്പ്യഷിപ് നേടുന്നു പ്ലയെർസ് കൂടുതൽ മികവുകാണിക്കുന്നു ഇത് കൂടുതൽ ഉയരങ്ങൾ താണ്ടാൻ നമ്മൾക്ക് പ്രചോദനം നൽകുന്ന ഒരു ജയം തന്നെയാണ്”. എന്ന് ഗോകുലം എഫ് സി ടെക്‌നികൾ ഡയറക്ടർ രഞ്ജൻ ചൗധരി പറഞ്ഞു.