ഇന്ന് നടക്കുന്ന ലോകകപ്പ് യോഗ്യത റൗണ്ട് പോരാട്ടത്തിൽ ഇന്ത്യ ഖത്തറിനെ നേരിടാൻ ഇരിക്കുകയാണ്. ഖത്തർ ശക്തരായ ടീമാണെങ്കിലും മത്സരം തുടങ്ങും മുമ്പേ മത്സരം അടിയറവ് വെക്കാൻ ഇന്ത്യയെ കിട്ടില്ല എന്ന് പരിശീലകൻ സ്റ്റിമാച് പറഞ്ഞു. ഫുട്ബോൾ ആണെന്നും എന്തും ഇവിടെ സാധ്യമാണെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഖത്തറ്റ് ഫിസിക്കലിൽ കരുത്തരാണ് അവരുടെ ഒരു പോരായ്മ പോലും കണ്ടെത്താൻ കഴിയുന്നില്ല എന്നും സ്റ്റിമാച് പറഞ്ഞു.
ഒമാനെതിരായ മത്സരത്തിൽ ഇന്ത്യ നന്നയി തന്നെ കളിച്ചു. ഖത്തറിനെതിരായ പോരാട്ടത്തിനായി ഒരുങ്ങാൻ അധികം സമയം ലഭിച്ചില്ല. എങ്കിലും ഇന്ത്യ ഒരുങ്ങി കഴിഞ്ഞു എന്ന് സ്റ്റിമാച് പറഞ്ഞു. പിച്ചിൽ എല്ലാം നൽകാൻ വേണ്ടിയാണ് ഇന്ത്യയുടെ ഒരുക്കം എന്നും താരങ്ങൾ അതിനു തയ്യാറാണെന്നും കോച്ച് പറഞ്ഞു. ഇന്ത്യയുടേത് ഒരു യുവ ടീമാണെന്നും ഒരോ മത്സരം കഴിയും തോറും കൂടുതൽ മെച്ചപ്പെടുകയാണ് ടീമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.