“പുതിയ ശൈലിയുടെ പരീക്ഷണമാണ്, ഫലങ്ങൾ മോശമാകും”

Newsroom

ഇന്ത്യയുടെ ഇന്നലത്തെ താജികിസ്താനോട് ഏറ്റ പരാജയത്തെ ന്യായീകരിച്ച് ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്. പുതിയ നല്ല ശൈലിയിൽ ഉള്ള ഫുട്ബോൾ കളിക്കാൻ ആണ് താബ് ആഗ്രഹിക്കുന്നത്. അവിടെ എത്താൻ ഇത്തരം ഫലങ്ങൾ സഹിക്കേണ്ടു വരും എന്ന് സ്റ്റിമാച് പറഞ്ഞു. ഇന്നലെ 4-2 എന്ന സ്കോറിനായിരുന്നു ഇന്ത്യ താജികിസ്താനോട് പരാജയപ്പെട്ടത്.

ഇന്ത്യ ആദ്യ പകുതിയിൽ നന്നായി കളിച്ചു എന്നും. താരങ്ങളുടെ പ്രകടനത്തിൽ പൂർണ്ണ സംതൃപ്തനാണെന്നും സ്റ്റിമാച് പറഞ്ഞു. ഇന്നലെ മത്സരം നിയന്ത്രിച്ച റഫറിയെ സ്റ്റിമാച് വിമർശിച്ചു. റഫറിയുടെ തെറ്റായ തീരുമാനങ്ങൾ ഇന്ത്യക്ക് തിരിച്ചടി ആയെന്ന് അദ്ദേഹം പറഞ്ഞു. സഹലിനെതിരെ നടത്തിയ ഫൗൾ റഫറി വിളിച്ചിരുന്നില്ല ആ ബോൾ ആണ് ഗോളായി മാറിയത് എന്നും സ്റ്റിമാച് പറഞ്ഞു.

ലോകകപ്പ് യോഗ്യതാ മത്സരങ്ങളാണ് പ്രധാന ലക്ഷ്യമെന്നും. ഇന്നലെ ഇന്ത്യ കളിച്ച അത്ര ഭംഗിയിൽ ഇന്ത്യ അടുത്തൊന്നും കളിച്ചിട്ടില്ല എന്നും സ്റ്റിമാച് പറഞ്ഞു.