ഇന്ത്യൻ ഫുട്ബോൾ ഉറങ്ങുന്ന ജയന്റ് ആണെന്നത് സത്യമാണ് എന്ന് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ സ്റ്റിമാച്. ആ ഇന്ത്യൻ ഫുട്ബോൾ പ്രതിഭയെ ഉണർത്തുകയും അവരെ വരുന്ന ഏഷ്യ കപ്പിലും 2026 ലോകകപ്പിലും എത്തിക്കുകയുമാണ് തന്റെ ലക്ഷ്യം എന്നും സ്റ്റിമാച് പറഞ്ഞു. ഫിഫയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സ്റ്റിമാച് ഇന്ത്യയിലെ തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.
ഇന്ത്യയി എത്തിയ ശേഷമുള്ള ഒരോ നിമിഷവും താൻ ആസ്വദിച്ചു എന്ന് സ്റ്റിമാച് പറഞ്ഞു. ഇന്ത്യ ഒരു ക്രിക്കറ്റ് രാജ്യമാണ് എങ്കിലും പല നാട്ടിലും പോയാൽ തന്നെ രാജ്യമായ ക്രൊയേഷ്യയിലെ ഒക്കെ പോലെ തന്നെ ജനങ്ങൾ ഫുട്ബോളിനെ സ്നേഹിക്കുന്നത് കാണാൻ ആകുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഖത്തർ ലോകകപ്പിൽ യോഗ്യത നേടാൻ ആവാത്തതിൽ നിരാശയുണ്ട്. എന്നാൽ ടീം ഇപ്പോൾ മാറ്റത്തിന്റെ സമയത്താണെന്നും അതുകൊണ്ട് ലക്ഷ്യങ്ങളിൽ എത്താൻ സമയം എടുക്കും എന്നും സ്റ്റിമാച് പറഞ്ഞു.