ക്ലബ് ലോകകപ്പിനായുള്ള ലിവർപൂൾ ടീം പ്രഖ്യാപിച്ചു, ലീഗ് കപ്പിൽ യുവതാരങ്ങൾ മാത്രം

- Advertisement -

ഖത്തറിൽ നടക്കുന്ന ക്ലബ് ലോകകപ്പിൽ പങ്കെടുക്കാനുള്ള ലിവർപൂൾ ടീം പ്രഖ്യാപിച്ചു. പ്രമുഖ താരങ്ങളെ ഒക്കെ ഉൾപ്പെടുത്തിയാണ് ലിവർപൂൾ ഖത്തറിലേക്ക് പോകുന്നത്. ഡിസംബർ 18നാണ് ടൂർണമെന്റിലെ ലിവർപൂളിന്റെ ആദ്യ മത്സരം. ക്ലബ് ലോകകപ്പിന് 48 മണിക്കൂർ മുമ്പ് മാത്രം നടക്കുന്ന ലീഗ് കപ്പിൽ രണ്ടാം നിര ടീമിനെ ആകും ലിവർപൂൾ ഇറക്കുക എന്ന് ഇതോടെ വ്യക്തമായി.

യുവതാരങ്ങൾ ആകും ആസ്റ്റൺ വില്ലയ്ക്ക് എതിരായ ലീഗ് കപ്പ് മത്സരത്തിൽ ഇറങ്ങുക. പരിശീലകൻ ക്ലോപ്പും ലീഗ് കപ്പ് മത്സരത്തിന് ഉണ്ടാകില്ല. ലിവർപൂൾ അണ്ടർ 23 പരിശീലകൻ നീൽ ക്രിച്ലി ആകും ലീഗ് കപ്പ് മത്സരത്തിന് ടച്ച് ലൈനിൽ ഉണ്ടാവുക. സലാ, ഫർമീനോ, മാനേ, അലിസൺ തുടങ്ങിയവരെല്ലാം ഖത്തറിലേക്ക് പുറപ്പെടും.

Liverpool’s Club World Cup squad

Alisson, Van Dijk, Wijnaldum, Lovren, Milner, Keita, Firmino, Mane, Salah, Gomez, Adrian, Henderson, Oxlade-Chamberlain, Lallana, Lonergan, Shaqiri, Brewster, Robertson, Origi, Jones, Alexander-Arnold, Elliott, Williams.

Advertisement