ഒഗ്ബെചെ ഇല്ലാതെ കേരള ബ്ലാസ്റ്റേഴ്സ് മുംബൈക്ക് എതിരെ

Newsroom

ഐ എസ് എല്ലിലെ ഏഴാം മത്സരത്തിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീം പ്രഖ്യാപിച്ചു. ഇന്ന് എവേ മത്സരത്തിൽ മുംബൈ സിറ്റിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. കഴിഞ്ഞ മത്സരത്തിൽ നിന്നും മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. സഹൽ ആദ്യ ഇലവനിൽ തുടരുന്നുണ്ട് എങ്കിലും ക്യാപ്റ്റൻ ഒഗ്ബെചെ ഇന്ന് ടീമിലെ ഇല്ല. പരിക്കാണ് ഒഗ്ബെചെയുടെ പ്രശ്നം എന്നാണ് കരുതുന്നത്.

ഒഗ്ബെചെയ്ക്ക് പകരം സത്യസെൻ സിംഗ് വന്നാതാണ് ടീമിലെ ഏകമാറ്റം. രാഹുൽ കെപി, ഹക്കു എന്നിവർ ഇന്നും ആദ്യ ഇലവനിൽ ഇല്ല. മെസ്സിക്ക് ആകും ഒഗ്ബെചെയുടെ അഭാവത്തിൽ അറ്റാക്കിന്റെ ചുമതല. ലീഗിൽ ആദ്യം കൊച്ചിയിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ മുംബൈ സിറ്റി കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ്; രെഹ്നേഷ്, ജെസ്സെൽ, ഡ്രൊബരോവ്,രാജു, റാകിപ്, പ്രശാന്ത്, സിഡോഞ്ച, ജീക്സൺ, സത്യസെൻ, സഹൽ, മെസ്സി