ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അടുത്ത മത്സരത്തിൽ ബംഗ്ലാദേശിനെയാണ് ഇന്ത്യ നേരിടേണ്ടത്. എന്നാൽ ബംഗ്ലാദേശിനെതിരായ മത്സരം അത്ര എളുപ്പമായിരിക്കില്ല എന്ന് സ്റ്റിമാച് പറഞ്ഞു. ബംഗ്ലാദേശ് മികച്ച ഒരു ടീമാണെന്നും അവരുടെ ഡിഫൻസിനെയും മധ്യനിരയെയും ഭേദിക്കുക എളുപ്പമാകില്ല എന്നും സ്റ്റിമാച് പറഞ്ഞു.
ഇപ്പോൾ 187ആം റാങ്കിൽ ഉള്ള ബംഗ്ലാദേശിനെ തോൽപ്പിച്ച് ഗ്രൂപ്പിലെ ആദ്യ വിജയം നേടാം എന്നാണ് ഇന്ത്യ കരുതുന്നത്. കൊൽക്കത്തയിൽ വെച്ചാണ് മത്സരം നടക്കുന്നത്. കൊൽക്കത്തയിൽ കളിക്കുന്നതിൽ സന്തോഷമുണ്ട് എന്ന് ഇന്ത്യ പരിശീലകൻ പറഞ്ഞു. കൊൽക്കത്ത ഫുട്ബോളിന്റെ മെക്ക ആണെന്ന് അദ്ദേഹം പറഞ്ഞു. 65000ന് മുകളിൽ ആരാധകരെയാണ് താൻ പ്രതീക്ഷിക്കുന്നത് എന്നും സ്റ്റിമാച് പറഞ്ഞു.