ഐ എസ് എൽ ആരംഭിക്കുന്നതിനാൽ സന്തോഷ് ട്രോഫി കൊച്ചി വിട്ട് കോഴിക്കോട്ടേക്ക്

സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ട് മത്സരങ്ങൾ ഇത്തവണ കൊച്ചിയിൽ നടക്കില്ല. നേരത്തെ ഒക്ടോബർ 14 മുതൽ കൊച്ചിയിൽ വെച്ച് നടത്താൻ തീരുമാനിച്ചിരുന്ന മത്സരങ്ങൾ നീട്ടിവെക്കുകയാണ് എന്ന് എ ഐ എഫ് എഫ് അറിയിച്ചിരുന്നു. എന്നാൽ ഐ എസ് എൽ രണ്ടാഴ്ചകകം ആരംഭിക്കുന്നതിനാൽ കൊച്ചിയിൽ വേറെയൊരു ടൂർണമെന്റ് നടത്തേണ്ടതില്ല എന്നതാണ് മത്സരം എ ഐ എഫ് എഫ് മാറ്റാനുള്ള കാരണം എന്നാണ് അറിയാൻ കഴിയുന്നത്.

കൊച്ചിയിൽ നാല് ഗംഭീര പിച്ചുകൾ സന്തോഷ് ട്രോഫി നടത്താം വേണ്ടി ഉണ്ടായിരിക്കെ ആണ് ഐ എസ് എല്ലിന്റെ പേരും പറഞ്ഞുള്ള ഈ മാറ്റം. ഇനി കോഴിക്കോട് വെച്ചാകും മത്സരങ്ങൾ നടക്കുക. അതും നവംബർ 5ന് മാത്രം. ഇത് കോഴിക്കോട് ഗോകുലത്തിന്റെ ഐ ലീഗ് മത്സരങ്ങളെയും ബാധിച്ചേക്കാം. എന്തായാലും ഈ ആഴ്ചയോടെ സന്തോഷ് ട്രോഫി ക്യാമ്പ് നിർത്തി വെക്കാൻ കേരളം തീരുമാനിച്ചേക്കും. ഒക്ടോബർ അവസാന വാരം കോഴിക്കോട് വെച്ച് വീണ്ടും ക്യാമ്പ് പുനരാരംഭിക്കാൻ ആണ് ഇപ്പോൾ കേരള ടീം ആലോചിക്കുന്നത്.

Previous articleടോട്ടൻഹാം ഗോൾകീപ്പർ ലോറിസിന് ഗുരുതര പരിക്ക്
Next article“ബംഗ്ലാദേശിനെതിരായ മത്സരം എളുപ്പമായിരിക്കില്ല” – സ്റ്റിമാച്