നാലു വർഷത്തെ പുതിയ കരാർ വേണം എന്ന് സ്റ്റിമാച്, പണത്തിനു വേണ്ടിയല്ല ഇന്ത്യൻ പരിശീലകനായി തുടരുന്നത് എന്നും കോച്ച്

Newsroom

Picsart 23 07 11 21 24 52 344
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച് താൻ ഇന്ത്യൻ ദേശീയ ടീമിനൊപ്പം തുടരാൻ ആഗ്രഹിക്കുന്നുണ്ട് എന്ന് വ്യക്തമാക്കി. എന്നാൽ ടീമിൽ തുടരണം എങ്കിൽ ദീർഘകാല പദ്ധയിൽ ആയിരിക്കണം എന്നും സ്റ്റിമാച് പറഞ്ഞു. ഏഷ്യൻ കപ്പോടെ സ്റ്റിമാചിന്റെ കരാർ അവസാനിക്കാൻ ഇരിക്കുകയാണ്.

Picsart 23 07 11 21 25 03 120

“നമുക്ക് ഒരുമിച്ച് ഈ യാത്രയിൽ തുടരണം എങ്കിൽ, അടുത്ത 4 വർഷത്തേക്ക് ഒരു പ്ലാൻ അംഗീകരിക്കേണ്ടതുണ്ട്. ഞങ്ങൾ ഇപ്പോൾ അത് ചെയ്യണം, സെപ്റ്റംബറിലല്ല, ജനുവരിയിലല്ല ഇപ്പോൾ ചെയ്യണം. അല്ലെങ്കിൽ എന്റെ പേപ്പറുകൾ ഇട്ട് ജോലി ഒഴിഞ്ഞു പോകാൻ ഞാൻ സന്തുഷ്ടനാണ്.” സ്റ്റിമാച് പറഞ്ഞു.

“ഞാൻ ഈ ജോലിയിൽ തുടരുന്നത് പണത്തിനല്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, സാമ്പത്തികമായി കൂടുതൽ ലാഭകരവും കൂടുതൽ പണം സമ്പാദിക്കാവുന്നതുമായ നിരവധി ഓഫറുകൾ എനിക്ക് ലഭിച്ചു. ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ചയെ സഹായിക്കുക എന്ന ലക്ഷ്യത്തിനായാണ് താൻ ഇവിടെ തുടരുന്നത് ” സ്റ്റിമാച് പറയുന്നു.

ഞാൻ കഴിഞ്ഞ 4 വർഷത്തെ എന്റെ പ്രവർത്തനങ്ങളെ സംഗ്രഹിക്കുകയും അടുത്ത 4 വർഷത്തേക്കുള്ള എന്റെ കാഴ്ചപ്പാട് രൂപപ്പെടുത്തുകയും ചെയ്ത് ഒരു പ്രസന്റേഷൻ തയ്യാറാക്കി എ ഐ എഫ് എഫുമായി ചർച്ച നടത്തും എന്ന് കോച്ച് പറഞ്ഞു.