സ്കോട്ലാൻഡ് ഫുട്ബോൾ ടീമിന്റെ പരിശീലകനായി സ്റ്റീവ് ക്ലാർക്കിന്റെ നിയമിച്ചു. മൂന്ന് വർഷത്തെ കരാറിലാണ് മുൻ റീഡിങ്‌റെയും വെസ്റ്റ് ബ്രോമിൻറെയും പരിശീലകനായ സ്റ്റീവ് ക്ലാർക്കിനെ പരിശീലകനായി നിയമിച്ചത്. കഴിഞ്ഞ സ്കോട്ടിഷ് പ്രീമിയർ ലീഗിൽ കിൽമർനോക്കിനെ മൂന്നാം സ്ഥാനത്ത് എത്തിച്ചതോടെയാണ് സ്റ്റീവ് ക്ലാർക്കിന്റെ പേര് സ്കോട്ലാൻഡ് പരിശീലക സ്ഥാനത്ത് എത്തിയത്.
നേരത്തെ പരിശീലകനായിരുന്ന അലക്സ് മക്‌ലീഷിനെ പുറത്താക്കിയതിന് പിന്നാലെയാണ് സ്റ്റീവ് ക്ലാർക്ക് സ്കോട്ലാൻഡ് പരിശീലകനായത്. 2020ൽ നടക്കുന്ന യൂറോ കപ്പ് യോഗ്യതക്കുള്ള സ്കോട്ലാൻഡ് ഒരുക്കലാണ് സ്റ്റീവ് ക്ലാർക്കിന്റെ ആദ്യ ജോലി. യൂറോ കപ്പ് യോഗ്യത റൗണ്ടിൽ രണ്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ സ്കോട്ലാൻഡ് ഗ്രൂപ്പിൽ അഞ്ചാം സ്ഥാനത്താണ്. ജൂൺ 8ന് സൈപ്രസിനെതിരെയാണ് സ്കോട്ലാൻഡിന്റെ ആദ്യ മത്സരം. തുടർന്ന് ജൂൺ 11ന് ബെൽജിയത്തിനെതിരെയും സ്കോട്ലാൻഡിന് മത്സരമുണ്ട്.