വെസ്റ്റ് ഇൻഡീസ് കരുത്തർ, ലോകകപ്പ് അനാലിസിസുമായി അനിൽ കുംബ്ലെ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പിലെ വെസ്റ്റ് ഇൻഡീസിന്റെ സാധ്യതകളെ കുറിച്ച് വ്യക്തമാക്കി മുൻ ഇന്ത്യൻ താരവും മുൻ പരിശീലകനുമായ അനിൽ കുംബ്ലെ. ഇംഗ്ലണ്ടിയിൽ നടക്കുന്ന ലോകകപ്പിൽ കിരീടം നേടാൻ സാധ്യതയുള്ള ടീമുകളിൽ ഒന്നായാണ് വെസ്റ്റ് ഇൻഡീസിനെ അനിൽ കുംബ്ലെ വിലയിരുത്തുന്നത്. ഉറപ്പായും സെമിയിൽ എത്തുന്ന ടീമുകളിൽ ഒന്നിൽ വെസ്റ്റ് ഇൻഡീസ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

യൂണിവേഴ്‌സൽ ബോസ് ക്രിസ് ഗെയിലും ഐപിഎല്ലിലെ ഹാർഡ് ഹിറ്റർ ആന്ദ്രേ റസ്സലും അടങ്ങുന്ന വെസ്റ് ഇൻഡീസ് അപകടകാരികളാണെന്നും കുംബ്ലെ പറഞ്ഞു. മത്സരത്തിന്റെ ഗതി തിരിച്ചുവിടാൻ കഴിയുന്ന താരങ്ങളാണ് വെസ്റ്റ് ഇൻഡീസിലുള്ളത്. ലോകകപ്പിലെ മറ്റു രാജ്യങ്ങൾക്ക് വെല്ലുവിളി തന്നെയാകും വെസ്റ്റ് ഇൻഡീസ് എന്നും അദ്ദേഹം പറഞ്ഞു.