ലിവർപൂൾ മാഞ്ചസ്റ്റർ സിറ്റി ഇടി ഇംഗ്ലണ്ട് ക്യാമ്പ് വരെ, സ്റ്റെർലിംഗിനെതിരെ നടപടി

ഇംഗ്ലണ്ടിന്റെ അടുത്ത മത്സരത്തിൽ സ്റ്റെർലിങ് കളിക്കില്ല. ഇംഗ്ലണ്ട് ദേശീയ ടീമിന്റെ ക്യാമ്പിൽ ഉണ്ടായ ഇടിയാണ് സ്റ്റെർലിംഗ് ടീമിൽ നിന്ന് പുറത്താകാൻ കാരണം. കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ഏറ്റുമുട്ടിയിരുന്നു. ആ മത്സരത്തിൽ സിറ്റി പരാജയപ്പെടുകയും ചെയ്തിരുന്നു. ആ മത്സരത്തിനിടെ ലിവർപൂൾ ഡിഫൻഡർ ഗോമസും സിറ്റി താരം സ്റ്റെർലിംഗും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ആ തർക്കം ഇംഗ്ലീഷ് ക്യാമ്പിലും എത്തുകയായിരുന്നു.

ഇംഗ്ലീഷ് ക്യാമ്പിൽ പാർക്കിങ്ങിൽ വെച്ച് ഗോമസും സ്റ്റെർലിംഗും തമ്മിൽ ഉരസി. ഇതിൽ സ്റ്റെർലിംഗിന്റെ തെറ്റ് കണ്ടെത്തിയതിനാൽ സ്റ്റെർലിംഗിനെ അടുത്ത മത്സരത്തിൽ കളിപ്പിക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു. മോണ്ടിനെഗ്രോയെ ആണ് ഇംഗ്ലണ്ട് ആദ്യ മത്സരത്തിൽ നേരിടേണ്ടത്. താരം സ്ക്വാഡിനൊപ്പം തുടരും പക്ഷെ കളിപ്പിക്കില്ല എന്നതാണ് ഇംഗ്ലണ്ടിന്റെ തീരുമാനം.

ക്ലബ് മത്സരങ്ങളിലെ പ്രശ്നങ്ങൾ ദേശീയ ക്യാമ്പിൽ എത്തിക്കാതിരിക്കാൻ എന്നും ഇംഗ്ലണ്ട് ദേശീയ ടീമിനായിട്ടുണ്ട്. പക്ഷെ ഈ സംഭവം ദൗർഭാഗ്യകരമാണെന്ന് ഇംഗ്ലണ്ട് പരിശീലകൻ സൗത് ഗേറ്റ് പറഞ്ഞു.

Previous article“മെസ്സി 5 വർഷം കൂടെ ബാഴ്സലോണയിൽ തന്നെ ഉണ്ടാകും”
Next articleമെസ്സിയെ സൈൻ ചെയ്യാൻ ആഴ്സണൽ ശ്രമിച്ചിരുന്നു എന്ന് വെങ്ങർ