മെസ്സിയെ സൈൻ ചെയ്യാൻ ആഴ്സണൽ ശ്രമിച്ചിരുന്നു എന്ന് വെങ്ങർ

ബാഴ്സലോണ സൂപ്പർ സ്റ്റാർ ലയണൽ മെസ്സിയെ വാങ്ങാൻ മുമ്പ് താനും ആഴ്സണലും ശ്രമിച്ചിരുന്നു എന്ന് മുൻ ആഴ്സണൽ പരിശീകൻ ആഴ്സെൻ വെങ്ങർ. മെസ്സി, പികെ, ഫാബ്രിഗാസ എന്നിവരെ ബാഴ്സലോണയിൽ നിന്ന് വാങ്ങാൻ ആയിരുന്നു ശ്രമം. എന്നാൽ മെസ്സി അപ്പോൾ തന്നെ വലിയ താരമായിരുന്നു. അതുകൊണ്ട് തന്നെ മെസ്സിയെ സ്വന്തമാക്കുന്നതിന്റെ അടുത്ത് ഒന്നും എത്താം തനിക്ക് ആയില്ല എന്നും വെങ്ങർ പറഞ്ഞു.

13 വർഷം മുമ്പായിരുന്നു ഈ ശ്രമം എന്നും വെങ്ങർ പറഞ്ഞു. പികെയെയും സൈൻ ചെയ്യാൻ വെങ്ങറിന് സാധിച്ചിരുന്നില്ല. ഫാബ്രിഗാസിനെ ആഴ്സണൽ എത്തിച്ച് വലിയ താരമാക്കാൻ വെങ്ങറിനായിരുന്നു. മെസ്സി ഫുട്ബോൾ ലോകത്ത് ചെയ്തത് ഒന്നും ഇനി ആർക്കും ആവർത്തിക്കാൻ കഴിഞ്ഞേക്കില്ല എന്നും വെങ്ങർ പറഞ്ഞു.

Previous articleലിവർപൂൾ മാഞ്ചസ്റ്റർ സിറ്റി ഇടി ഇംഗ്ലണ്ട് ക്യാമ്പ് വരെ, സ്റ്റെർലിംഗിനെതിരെ നടപടി
Next articleഇറ്റലിയെ തോൽപ്പിച്ച് ബ്രസീൽ സെമി ഫൈനലിൽ