സംസ്ഥാന ജൂനിയർ ഫുട്ബോൾ; സെമി പ്രതീക്ഷയിൽ എറണാകുളവും കൊല്ലവും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മഴ കാരണം മാറ്റം. മഴ കാരണം ഇന്ന് രാവിലെ നടക്കേണ്ടിയിരുന്നു കൊല്ലം എറണാകുളം മത്സരം നടന്നിരുന്നില്ല. നാളെ മുതൽ മത്സരം പയ്യനാട് സ്റ്റേഡിയത്തിൽ ആകും നടക്കുക. ഇന്ന് മാറ്റി വെച്ച എറണാകുളം കൊല്ലം മത്സരം നാളെ രാവിലെ 10 മണിക്ക് നടക്കും.

ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ എറണാകുളം ഒന്നിനെതിരെ നാലു ഗോളുകൾക്ക് കാസർഗോഡിനെ തോൽപ്പിച്ചു. കൊല്ലം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഇടുക്കിയെയും തോൽപ്പിച്ചു. ഗ്രൂപ്പിൽ രണ്ട് മത്സരങ്ങൾ വീതം കഴിഞ്ഞപ്പോൾ കൊല്ലത്തിനും എറണാകുളത്തിനും ആറു പോയന്റ് വീതമാണ് ഉള്ളത്.