ഇന്ന് ഇന്ത്യ ക്വാർട്ടറിന് ഇറങ്ങുക പ്രധാന താരമില്ലാതെ

Newsroom

ഇന്ന് നടക്കുന്ന് എ എഫ് സി അണ്ടർ 16 ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ പോരാട്ടത്തിൽ ഇന്ത്യ ഇറങ്ങുക ടീമിലെ ഒരു പ്രധാന താരം ഇല്ലാതെയാകും. സെൻട്രൽ ഡിഫൻഡർ ബികാഷ് യുമ്നത്തിന്റെ സേവനമാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമാവുക. രണ്ട് മഞ്ഞ കാർഡുകൾ ഗ്രൂപ്പ് ഘട്ടത്തിൽ കണ്ടതാണ് താരത്തിന് ഈ നിർണായ മത്സരം നഷ്ടപ്പെടാനുള്ള കാരണം. ബികാഷ് അണിനിരന്ന ഇന്ത്യൻ ഡിഫൻസ് ഇതുവരെ ടൂർണമെന്റിൽ ഗോൾ ഒന്നും വഴങ്ങിയിരുന്നില്ല.

എന്നാൽ ബികാഷിന് കളിക്കാനാവില്ല എന്നത് ഓർത്ത് വിഷമിച്ച് ഇരുന്നിട്ട് കാര്യമില്ല എന്ന് ഇന്ത്യൻ പരിശീലകൻ ബിബിയാനോ പറഞ്ഞു. ടീമിന് മുന്നോട്ട് പോയെ പറ്റൂ എന്നും ബികാഷിന് പകരം കളിക്കാൻ കഴിവുള്ള താരങ്ങൾ ടീമിൽ ഉണ്ട് എന്നും പരിശീലകൻ പറഞ്ഞു. ഇന്ന് വൈകിട്ട് ദക്ഷിണ കൊറിയക്ക് എതിരെയാണ് ഇന്ത്യയുടെ ക്വാർട്ടർ പോരാട്ടം. ജയിച്ചാൽ അടുത്ത വർഷം നടക്കുന്ന അണ്ടർ 17 ലോകകപ്പിന് ഇന്ത്യ യോഗ്യത നേടും.