ഇംഗ്ലണ്ട് പരിശീലക സ്ഥാനത്ത് ഗാരത് സൗത്ത്ഗേറ്റ് തുടരും. ലോകകപ്പിൽ നിന്നും പുറത്തായതിന് പുറമെ അദ്ദേഹം സ്ഥാനം രാജി വെച്ചേക്കും എന്ന അഭ്യൂഹങ്ങൾക്കിടെ കഴിഞ്ഞ ദിവസം എഫ്എ ചീഫ് എക്സിക്യൂട്ടീവ് ആണ് സൗത്ത്ഗേറ്റിന്റെ തുടർച്ച ഔദ്യോഗികമായി അറിയിച്ചത്. നിലവിൽ 2024 വരെ കോച്ചിന് അദ്ദേഹത്തിന് കരാർ ഉണ്ട്. ഇതോടെ അടുത്ത യൂറോ കപ്പിനും സൗത്ത്ഗേറ്റ് തന്നെ ടീമിനെ ഒരുക്കും എന്നുറപ്പായി. ലോകകപ്പിൽ പുറത്തായി എങ്കിലും കോച്ചിലും മറ്റ് സ്റ്റാഫിലും തരങ്ങളിലും തങ്ങൾ അഭിമാനം കൊള്ളുന്നതായി എഫ്എയുടെ കുറിപ്പിൽ അറിയിച്ചു. മുതിർന്ന താരങ്ങളുടെയും പിന്തുണ കോച്ചിന് ഉള്ളതായാണ് സൂചകൾ.
പലപ്പോഴും ആരാധകരുടെ വിമർശനങ്ങൾക്ക് വിധേയനായിട്ടുങ്കിലും സൗത്ത്ഗേറ്റിന് കീഴിൽ ടീം മെച്ചപ്പെടുന്നത് തന്നെയാണ് മുൻ ഡിഫെണ്ടറിൽ വീണ്ടും വിശ്വാസം ആർപ്പിക്കാൻ ഇംഗ്ലണ്ടിന് പ്രചോദനം ആവുന്നത്. ഇത്തവണ ലോകകപ്പിൽ ഫലം എന്തു തന്നെ ആയാലും സൗത്ത്ഗെറ്റ് തുടരണം എന്നായിരുന്നു എഫ്എയുടെ നേരത്തെ ഉള്ള തീരുമാനം. 2016ൽ സ്ഥാനം ഏറ്റെടുത്ത ശേഷം സൗത്തഗേറ്റിന് കീഴിൽ ഇംഗ്ലണ്ട് 2018 ലോകകപ്പ് സെമി ഫൈനലും 2021 യൂറോ കപ്പ് ഫൈനലും ഇത്തവണ ലോകകപ്പിൽ ക്വർട്ടർ ഫൈനലിലും എത്തിയിരുന്നു. കൂടാതെ സാക, ഫോഡൻ, ബെല്ലിങ്ഹാം അടക്കം വളർന്ന വരുന്ന യുവതലമുറയെ കോർത്തിണക്കി ജേതാക്കളുടെ ടീമായി ഇംഗ്ലണ്ടിനെ മാറ്റാനും സൗത്ത്ഗേറ്റിന് കഴിയും എന്നാണ് പ്രത്യാശിക്കുന്നത്.