സോഫ്യാൻ അമ്രാബാതിന് പ്രീമിയർ ലീഗിൽ നിന്നും ആവശ്യക്കാർ എത്തിയേക്കും

Nihal Basheer

Picsart 22 12 11 15 58 55 570
Download the Fanport app now!
Appstore Badge
Google Play Badge 1

ഖത്തറിൽ മൊറോക്കോയുടെ ഐതിഹാസിക കുതിപ്പിന് ഒപ്പം ലോകം ശ്രദ്ധിച്ച പ്രകടനമായിരുന്നു മധ്യനിരയിൽ സോഫ്യാൻ അമ്രബാതിന്റെത്. എതിരാളികളുടെ നീക്കങ്ങൾക്ക് തടയിടാനും കൃത്യമായി മുന്നോട്ടു പന്ത് എത്തിക്കാനും മിടുക്കനായ താരത്തിന് വേണ്ടി പ്രീമിയർ ലീഗിൽ നിന്നടക്കം ആവശ്യക്കാർ ഉണ്ടായേക്കും എന്നാണ് സൂചനകൾ.

Picsart 22 12 11 15 59 10 192

താരത്തിന്റെ ഏജന്റ് സിനോഹ് ഇത് സംബന്ധിച്ച് സൂചനകൾ കഴിഞ്ഞ ദിവസം നൽകിയിരുന്നു. ഫ്‌യോറന്റിന താരത്തിന് വേണ്ടി പ്രീമിയർ ലീഗ് ക്ലബ്ബുകളിൽ നിന്നും തനിക്ക് വിളി എത്തിയെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ നിലവിൽ താരം ലോകകപ്പിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. സിനോഹ് ഫാബ്രിസിയോ റോമാനോയുമായി സംസാരിക്കവെയാണ് ഈ വിവരങ്ങൾ പുറത്തു വിട്ടത്.

വെറോണയിൽ നിന്നും 2020ൽ ഫ്‌യോറന്റിനയിൽ എത്തിയ താരത്തിന്റെ നിലവിലെ കരാർ 2024 ഓടെ അവസാനിക്കും. ഇത് ഒരു വർഷം കൂടി നീട്ടാനുള്ള സാധ്യതയും ക്ലബ്ബിന്റെ പക്കൽ ഉണ്ട്. എന്നാൽ ഇരുപത്തഞ്ചുകാരന് മികച്ച ഓഫറുകൾ വരും എന്നതിനാൽ ഏറ്റവും മികച്ച ഓഫറിന് വേണ്ടി വിലപേശി കാശ് വാരാൻ തന്നെ ആവും ക്ലബ്ബിന്റെ നീക്കം.