റിഷഭ് പന്ത് ഇന്ത്യൻ ടീമിനൊപ്പം ചേരാൻ ബംഗ്ലാദേശിൽ എത്തി

Newsroom

20221211 152617
Download the Fanport app now!
Appstore Badge
Google Play Badge 1

ആരോഗ്യ പ്രശ്നങ്ങളായ ഏകദിന പരമ്പരക്ക് ഇടയിൽ ഇന്ത്യയിലേക്ക് മടങ്ങിയ റിഷഭ് പന്ത് തിരികെ ഇന്ത്യൻ ടീമിനൊപ്പം ചേർന്നിരിക്കുകയാണ്. താരം ഇന്ന് ബംഗ്ലാദേശിൽ തിരിച്ചെത്തി. നാളെ മുതൽ ഇന്ത്യൻ ടീമിനൊപ്പം റിഷഭ് പന്ത് പരിശീലനം ആരംഭിക്കും. ഏകദിനത്തിലും ടി20യിലും പന്തിന്റെ പ്രകടനങ്ങൾക്ക് എതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട് എങ്കിലും താരം ടെസ്റ്റിൽ നല്ല പ്രകടനങ്ങൾ ആണ് ഇന്ത്യക്കായി നടത്താറ്.

Picsart 22 12 11 15 27 09 149

രണ്ട് ടെസ്റ്റുകൾ ആണ് ബംഗ്ലാദേശിന് എതിരെ ഇന്ത്യ കളിക്കുന്നത്. ആദ്യ ടെസ്റ്റ് ഡിസംബർ 14ന് ആരംഭിക്കും. ഡിസംബർ 22 മുതൽ 26 വരെയാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്.