വംശീയതയ്ക്ക് എതിരെ സമരവുമായി ഇംഗ്ലണ്ട് ഫുട്ബോൾ താരങ്ങൾ

Newsroom

വർധിച്ചു വരുന്ന വംശീയതയ്ക്ക് എതിരെ സമരവുമായി ഇംഗ്ലണ്ടിലെ പ്രൊഫഷണൽ ഫുട്ബോൾ താരങ്ങൾ. സാമൂഹിക മാധ്യമങ്ങളിൽ അടക്കം വൻ വംശീയാധിക്ഷേപമാണ് ഫുട്ബോൾ താരങ്ങൾ നേരിടുന്നത്. അതുകൊണ്ട് 24 മണിക്കൂർ സാമൂഹിക മാധ്യമങ്ങൾ ബഹിഷ്കരിച്ച് കൊണ്ടാണ് ഫുട്ബോൾ താരങ്ങൾ സമരം നടത്തുന്നത്.

വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ ശനിയാഴ്ച രാവിലെ ഒമ്പതു മണി വരെ ആകും ബഹിഷ്കരണം. വാറ്റ്ഫോർഡ് താരമായ ഡീനി, മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ആഷ്ലി യംഗ് എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ വംശീയാധിക്ഷേപം നേരിട്ടിരുന്നു. ഈ സമരം ഒരു തുടക്കം മാത്രമാണെന്ന് ഫുട്ബോൾ താരങ്ങൾ പറഞ്ഞു‌. ഇനിയും വംശീയത ക്ഷമിച്ചു നിൽക്കില്ല എന്നും താരങ്ങൾ പറഞ്ഞു.