“ലിവർപൂളിന്റെ ശൈലിക്ക് എതിരെ ബാഴ്സലോണക്ക് പിടിച്ചുനിക്കാൻ ആവില്ല”

- Advertisement -

ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ബാഴ്സലോണയെ തോൽപ്പിക്കാൻ ആകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് ലിവർപൂൾ താരം മിൽനർ. ബാഴ്സലോണ ശക്തരായ ടീമാണ്. പക്ഷെ ലിവർപൂളിന്റെ ഫുട്ബോൾ ശൈലി അവർക്ക് അത്ര പരിചയമുണ്ടാകില്ല. ലിവർപൂളിനെ പോലെ കളിക്കുന്നവരെ ബാഴ്സലോണ ഈ സീസണിൽ നേരിട്ടുകാണില്ല. അതുകൊണ്ട് തന്നെ ജയിക്കാൻ ആകുമെന്നാണ് പ്രതീക്ഷ എന്ന് മിൽനർ പറഞ്ഞു.

ഇതിനു മുമ്പ് രണ്ട് തവണ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം നൗകാമ്പിൽ താൻ കളിച്ചിട്ടുണ്ട്. അന്നൊക്കെ നിരാശ ആയിരുന്നു ഫലം. മൂന്നാമത്തെ യാത്ര ഭാഗ്യമായി മാറും എന്നു കരുതുന്നു. മിൽനർ പറയുന്നു. അവസാന രണ്ടു സീസണുകളിലായി തങ്ങൾ പല വൻ ടീമുകളെയും തോൽപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ബാഴ്സലോണയെ തോൽപ്പിക്കാൻ ആകില്ല എന്ന് കരുതുന്നില്ല എന്നും മിൽനർ പറഞ്ഞു.

Advertisement