മെംഫിസ് മാഞ്ചെസ്റ്ററിൽ പോയത് വളരെ നേരത്തെയായി പോയി, പക്ഷെ ഇപ്പോൾ മടക്കത്തിന് തയ്യാർ- കൂമാൻ

- Advertisement -

ഹോളണ്ട് താരം മെംഫിസ് ഡിപായ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ പോയത് വളരെ നേരത്തെ ആയിരുന്നെന്നും പക്ഷെ ഇപ്പോൾ താരം പ്രീമിയർ ലീഗിൽ കളിക്കാൻ പാകമായി എന്നും ഹോളണ്ട് ദേശീയ ടീം പരിശീലകൻ റൊണാൾഡ് കുമാൻ. നിലവിൽ ഫ്രഞ്ച് ക്ലബ്ബ് ലിയോണിന്റെ താരമാണ് 25 വയസുകാരനായ മെംഫിസ്.

ലൂയി വാൻ ഗാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായിരികെ 2015 ലാണ് മെംഫിസ് ഓൾഡ് ട്രാഫോഡിൽ എത്തുന്നത്. അന്ന് കേവലം 21 വയസ്സ് മാത്രമായിരുന്നു താരത്തിന്റെ പ്രായം. യുണൈറ്റഡിൽ കാര്യമായ പ്രകടനങ്ങൾ നടത്താൻ പറ്റാതെ വന്നതോടെ 2017 ൽ താരം ലിയോണിൽ ചേർന്നു. ലിയോണിൽ ചേർന്ന താരം പിന്നീട് മികച്ച പ്രകടനമാണ് നടത്തിയത്. ഹോളണ്ട് ദേശീയ ടീമിന്റെ നിർണായക താരമായി മാറാനും തരത്തിനായി.

നിലവിൽ താരം പ്രീമിയർ ലീഗിലേക്ക് മടങ്ങി എത്തിയേക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ട്. യുണൈറ്റഡിന് താരത്തെ തിരികെ വാങ്ങാനുള്ള ഓപ്‌ഷൻ കരാറിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ടോട്ടൻഹാമും താരത്തെ ലക്ഷ്യമാക്കി നീക്കങ്ങൾ നടത്തുന്നുണ്ട്.

Advertisement