ഇന്നെങ്കിലും വിജയിക്കണം, കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷയ്ക്ക് എതിരെ

- Advertisement -

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ് സിയെ നേരിടും. ഇന്ന് കൊച്ചിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ വിജയമല്ലാതെ വേറൊന്നും കേരള ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നുണ്ടാവില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. ഹൈദരബാദ് എഫ് സിക്കും മുംബൈ സിറ്റിക്ക് എതിരെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പരാജയം അറിയേണ്ടി വന്നത്.

മറുവശത്ത് ഒഡീഷ എഫ് സി അവസാനം മത്സരം വിജയിച്ച് ഫോമിൽ എത്തി നിൽക്കുകയാണ്. ജോസഫ് ഗൊംബവുവിന്റെ ടാക്ടിക്സ് അവസാനം ഫലം കണ്ടു തുടങ്ങുകയാണ് എന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്. ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനെ നിരാശപ്പെടുത്താനുള്ള കരുത്ത് ഒഡീഷയ്ക്ക് ഉണ്ട്. അവസാന മത്സരം സസ്പെൻഷൻ കാരണം നഷ്ടമായ കാർലൊസ് ദെൽഗാഡോ ഇന്ന് ഒഡീഷ നിരയിൽ തിരിച്ചെത്തും.

കേരള ബ്ലാസ്റ്റേഴ്സിനാണ് എങ്കിൽ പരിക്ക് വലിയ പ്രശ്നമാണ്. ആർക്കസ്, ജിങ്കൻ എന്നിവർക്ക് ഒപ്പം സുയിവർലൂണും ഇപ്പോൾ പരിക്കിന്റെ പിടിയിൽ ആയിരിക്കുകയാണ്. സുയിവർലൂണുന്റെ അഭാവത്തിൽ ആര് ജൈറോയ്ക്ക് ഒപ്പം സെന്റർ ബാക്ക് ആകും എന്നതാകും ഇന്നത്തെ പ്രധാന ആശങ്ക. സഹൽ ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്നതും ഫുട്ബോൾ ആരാധകർ ഉറ്റു നോക്കുന്നു.

Advertisement