കരീബിയൻ സെവൻസ് എന്നും സെവൻസ് ഫുട്ബോളിനെ ടെക്നിക്കൽ രംഗത്ത് ആഗോള നിലവാരത്തിൽ എത്തിക്കാൻ കൈപിടിച്ച് മുന്നേ നടക്കുന്നവരാണ്. ഈ സീസണിൽ കരീബിയൻസ് സെവൻസ് സെവൻസിൽ VAR കൊണ്ടു വരും എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ ദേശീയ ഫുട്ബോൾ ലീഗുകൾക്ക് പോലും സാധിക്കാത്ത കാര്യമാണ് സെവൻസിലേക്ക് വരാൻ പോകുന്നത്.
ജനുവരി 3 ന് തളിപ്പറമ്പ ഉണ്ടപ്പറമ്പ മൈതാനിയിൽ ആണ് നാലാമത് അഖിലേന്ത്യ കരീബിയൻസ് ഫുട്ബോൾ ഫെസ്റ്റിൽ നടക്കുന്നത്. ഓഫ് സൈഡ് ഗോളുകൾ,റഫറി യിങ്ങിലെ പിഴവുകൾ മുതലായ തർക്കം നിലനിൽക്കുന്ന ഏതൊരു വിഷയങ്ങൾകും മിനിറ്റുകൾക്കുള്ളിൽ ഇനി പരിഹാരം കണ്ടെത്താൻ VAR മൂലം സാധിക്കും.
കഴിഞ്ഞ വർഷങ്ങളിൽ സെവൻസ് ഫുട്ബോളിന്റെ മുഖം തന്നെ കരീബിയൻസ് ഫുട്ബോൾ മാറ്റിയിരുന്നു. ഡിജിറ്റലായി പല അത്ഭുതങ്ങളും സെവൻസ് ടൂർണമെന്റ് രംഗത്തേക്ക് കൊണ്ടു വന്നത് കരീബിയൻസ് ഫുട്ബോൾ ആയിരുന്നു. കരീബിയൻസ് ടൂർണമെന്റ് നടത്തിപ്പിന്റെ മികവ് കാരണം സെവൻസ് അസോസിയേഷന്റെ നിരവധി പുരസ്കാരങ്ങൾ മുമ്പ് സ്വന്തമാക്കിയിരുന്നു.
ആദ്യമായി ഡിജിറ്റൽ സ്കോർ കാർഡ്, വാനിഷിംഗ് സ്പ്രേ തുടങ്ങിയവ ഒക്കെ സെവൻസ് ലോകത്ത് കൊണ്ട് വന്നത് കരീബിയൻസ് ആയിരുന്നു. ഇത്തവണയും സെവൻസ് ലോകത്ത് ഇതുവരെ കാണാത്ത പല അത്ഭുതങ്ങളും തളിപ്പറമ്പിൽ കാണാൻ കഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇത്തവണ സെവൻസിലെ പ്രമുഖ 24 ടീമുകൾ തളിപ്പറമ്പിൽ എത്തും.