വാണിയമ്പലത്ത് റോയൽ ട്രാവൽസ് കോഴിക്കോട് ഫൈനലിൽ

Newsroom

വാണിയമ്പലം അഖിലേന്ത്യാ സെവൻസിൽ റോയൽ ട്രാവൽസ് കോഴിക്കോട് ഫൈനൽ ഉറപ്പിച്ചു. ഇന്ന് സെമി ഫൈനൽ രണ്ടാം പാദത്തിൽ റോയൽ ട്രാവൽസ് കോഴിക്കോടും സ്കൈ ബ്ലൂ എടപ്പാളും സമനിലയിൽ പിരിഞ്ഞതോടെയാണ് റോയൽ ഫൈനലിലേക്ക് കടന്നത്‌‌. ഇന്ന് സ്കൈ ബ്ലൂ എടപ്പാളിനെ 2-2 എന്ന സമനിലയിൽ ആണ് റോയൽ ട്രാവൽസ് കോഴിക്കോട് പിടിച്ചത്. ആദ്യ പാദത്തിൽ റോയൽ ട്രാവൽസ് കോഴിക്കോട് 2-0ന്റെ വിജയം സ്വന്തമാക്കിയിരുന്നു.

ഈ വിജയത്തോടെ റോയൽ ട്രാവൽസ് കോഴിക്കോട് തങ്ങളുടെ സീസണിലെ രണ്ടാം ഫൈനലിൽ ആണ് എത്തിയത്. നേരത്തെ ഒതുക്കുങ്ങലിൽ റോയൽ ട്രാവൽസ് കോഴിക്കോട് കിരീടം നേടിയിരുന്നു.