മുംബൈയെ തകർത്ത് ടോപ്പ് ഫോറിലെത്തി ഒഡീഷ എഫ്സി

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിൽ വമ്പൻ ജയവുമായി ഒഡിഷ എഫ്സി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മുംബൈ സിറ്റി എഫ്സിയെ ഒഡീഷ പരാജയപ്പെടുത്തിയത്. ഒഡീഷയിലെ കലിങ്ക സ്റ്റേഡിയത്തിൽ മൂന്നിൽ മൂന്ന് ജയം നേടാനും ഒഡീഷക്കായി. ഒഡീഷ എഫ്സിക്ക് വേണ്ടി അഡ്രിയാൻ സന്റാനയും സിസ്കോ ഫെർണാണ്ടസുമാണ് ഗോളടിച്ചത്.

പന്ത്രണ്ട് മത്സരങ്ങളിൽ നിന്നായി അഞ്ച് ജയവും മൂന്ന് തോല്വിയുമായി 18 പോയിന്റാണ് ഒഡീഷയ്‌ക്കുള്ളത്. ഇന്നത്തെ ജയം ഒഡീഷയെ ടോപ്പ് ഫോറിൽ എത്തിച്ചു. കളിയിൽ വ്യക്തമായ ആധിപത്യം ഒഡീഷക്കുണ്ടായിരുന്നു. റീവേഴ്സ് ഫിക്സ്ചറിൽ മുംബൈയിൽ വെച്ചും ഐലാന്റേഴ്സിനെ പരാജയപ്പെടുത്താൻ ഒഡീഷക്കായിരുന്നു.

Advertisement