വാണിയമ്പലത്തും ഫിഫ മഞ്ചേരിയെ തോൽപ്പിച്ച് റോയൽ ട്രാവൽസ് കോഴിക്കോടിന് കിരീടം

- Advertisement -

വാണിയമ്പലം അഖിലേന്ത്യാ സെവൻസിലും റോയൽ ട്രാവൽസ് കോഴിക്കോടിന് കിരീടം. ഇന്ന് നടന്ന കലാശ പോരാട്ടത്തിൽ ഫിഫാ മഞ്ചേരിയെ തോൽപ്പിച്ച് ആണ് റോയൽ ട്രാവൽസ് കോഴിക്കോട് കിരീടം നേടിയത്. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു റോയൽ ട്രാവൽസ് കോഴിക്കോടിന്റെ വിജയം. റോയൽ ട്രാവൽസ് കോഴിക്കോടിന്റെ ഈ സീസണിലെ മൂന്നാം കിരീടമാണിത്.

നേരത്തെ ഒതുക്കുങ്ങൽ ഫൈനലിലും ഫിഫയെ തോൽപ്പിച്ച് ആയിരുന്നു റോയൽ ട്രാവൽസ് കോഴിക്കോട് കിരീടം നേടിയത്. സെമിയിൽ സ്കൈ ബ്ലൂ എടപ്പാളിനെ തോൽപ്പിച്ച് ആയിരുന്നു റോയൽ ട്രാവൽസ് കോഴിക്കോട് വാണിയമ്പലത്ത് ഫൈനലിൽ എത്തിയത്.

Advertisement