ഉത്തര മേഖലാ കിരീടം സൂപ്പര്‍ സോക്കർ ബീച്ചാരക്കടവിന്

- Advertisement -

തൃക്കരിപ്പൂര്‍. വടക്കേ മലബാറിലെ എറ്റവും വലിയ ഫുട്ബോൾ മാമാങ്ക ആയ മുസാഫിർ എഫ് സി രാമന്തളി സംഘടിപ്പിച്ച ഉത്തര മേഖല സെവൻസ് ഫുട്ബോൾ കിരീടം നെക്സ്റ്റൽ ഷൂട്ടേർസ് പടന്നയെ പരാജയപ്പെടുത്തി സൂപ്പർ സോക്കർ ബീച്ചാരക്കടവ് കരസ്ഥമാക്കി. വാശിയേറിയ മത്സരത്തില്‍ പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് ബീച്ചാരിക്കടവ് വിജയം ഉറപ്പിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുക്ക്ക്ലും രണ്ട് ഗോളുകള്‍ വീതം നേടി. തുടര്‍ന്ന് നടന്ന പെനാൽറ്റി ഷൂട്ടിലൂടെയാണ് സൂപ്പർ സോക്കർ ബീച്ചാരക്കടവ് വിജയികളായത്.

ടൂർണമെന്റിലെ എമേർജിംഗ് താരമായി എ എഫ് സി ബീച്ചേരിയുടെ ഗോൾകീപ്പർ സജ്ജാദിനെ തിരഞ്ഞെടുത്തു. കേരള ബ്ളാസ്റ്റേഴ്സ് താരം സഹൽ അബ്ദൽ സമദ് മുഖ്യാതിഥിയായിരുന്നു. വിജയികൾക്ക് കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ കിരീടം കൈമാറി. ടൂർണമെന്റിൽ പങ്കെടുത്ത മുഴുവൻ ടീമുകൾക്കും ഉപഹാരങ്ങൾ കൈമാറി.

Advertisement