സംസ്ഥാന ജൂനിയർ ഫുട്ബോൾ; എറണാകുളത്തിന്റെ വലയിൽ 14 ഗോളുകൾ ഇട്ട് കാസർഗോഡ്

- Advertisement -

സംസ്ഥാന വനിതാ ജൂനിയർ ഫുട്ബോളിന്റെ രണ്ടാം ദിവസം വൻ വിജയവുമായി കാസർഗോഡ് ക്വാർട്ടറിൽ എത്തി. ഇന്ന് എറണാകുളത്തെ നേരിട്ട കാസർഗോഡ് എതിരില്ലാത്ത 14 ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. കാസർഗോഡിനായി മാളവിക 6 ഗോളുകൾ നേടി. സാനിയ രാജേഷും സാരി എസും രണ്ട് ഗോൾ വീതവും നേടി. ഗ്രീഷ്മ മന്യ എന്നിവരും ഗോളുകൾ നേടി. ക്വാർട്ടറിൽ തിരുവനന്തപുരം ആയിരിക്കും കാസർഗോഡിന്റെ എതിരാളികൾ.

ഇന്ന് രാവിലെ നടന്ന മത്സരത്തിൽ തിരുവനന്തപുരം മലപ്പുറത്തെ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. മലപ്പുറത്തിനായി സജിത ഹാട്രിക്കും സനുഷ ഇരട്ട ഗോളുകളും നേടി‌. മഹിത, നന്ദന കൃഷ്ണ എന്നിവരാണ് മറ്റു സ്കോറേഴ്സ്.

Advertisement