സബാന്റെ തിരിച്ചടിയും കടന്ന് മങ്കടയിൽ ഉഷാ തൃശ്ശൂരിന് കിരീടം, നിർണായകമായത് ആഷിഖ് ഉസ്മാന്റെ ഫ്രീകിക്ക്

- Advertisement -

മങ്കട അഖിലേന്ത്യാ സെവൻസിന്റെ ഈ സീസണിലെ കിരീട ഉഷാ തൃശ്ശൂർ സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ ആവേശ പോരാട്ടത്തിന് ഒടുവിലായിരുന്നു ഉഷയുടെ കിരീട നേട്ടം. ഈ സീസണിൽ മികച്ച ഫോമിൽ ഉള്ള സബാൻ കോട്ടക്കലിനെ ആയിരുന്നു ഇന്ന് ഉഷാ തൃശ്ശൂരുമാണ് നേരിട്ടത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഉഷയുടെ ജയം.

ഒരു ഘട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഉഷാ തൃശ്ശൂർ മുന്നിലായിരുന്നു. എന്നാൽ സബാന്റെ വൻ തിരിച്ചു വരവ് സ്കോർ 2-2 എന്നാക്കി. കളിയുടെ ഗതി എങ്ങോട്ടും പോകാം എന്ന നിലയിൽ നിൽക്കെ ഉഷാ തൃശ്ശൂരിന് ഒരു ഫ്രീകിക്ക് ലഭിച്ച്. ഫ്രീകിക്ക് എടുത്ത ആഷിഖ് ഉസ്മാന് ഒട്ടും പിഴച്ചില്ല അളന്നു മുറിച്ച് വലയ്ക്കുള്ളിൽ. കളി 3-2ന് ഉഷ ജയിച്ച് കിരീടവും ഉയർത്തി.

സെമി ഫൈനൽ ലീഗിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ നേടിയാണ് സബാൻ കോട്ടക്കലും ഉഷാ തൃശ്ശൂരും ഫൈനലിൽ എത്തിയത്. ഇരുടീമുകളും സെമി ലീഗിൽ 6 പോയന്റുകൾ നേർടിയിരുന്നു. സെമിയിലും സബാനെ ഉഷ തോൽപ്പിച്ചിരുന്നു. ഉഷാ തൃശ്ശൂരിന്റെ സീസണിലെ രണ്ടാം കിരീടമാണിത്.

Advertisement