എഫ്.എ കപ്പിലും രക്ഷയില്ല, ന്യൂ കാസിലിനെതിരെ വാട്ഫോർഡിന് ജയം

എഫ്.എ കപ്പിന്റെ നാലാം റൗണ്ടിൽ വാട്ഫോർഡിന് ജയം. ന്യൂ കാസിലിനെയാണ് വാട്ഫോർഡ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ പിറന്ന ഗോളുകളാണ് ന്യൂ കാസിലിന്റെ വിധി നിർണ്ണയിച്ചത്. പ്രീമിയർ ലീഗിൽ മോശം ഫോമിൽ തുടരുന്ന ന്യൂ കാസിലിനു എഫ്.എ കപ്പിലെ തോൽവി കനത്ത തിരിച്ചടിയാണ്.

ഒരു പിടി മാറ്റങ്ങളുമായി മത്സരത്തിന് ഇറങ്ങിയ ഇരു ടീമുകളും ആദ്യ പകുതിയിൽ കാര്യമായ അവസരങ്ങൾ സൃഷ്ടിച്ചില്ല. എന്നാൽ രണ്ടാം പകുതിയുടെ 61ആം മിനുട്ടിൽ ആന്ദ്രേ ഗ്രെയിലൂടെ വാട്ഫോർഡ് മുൻപിലെത്തി. തുടർന്ന് മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ മികച്ചൊരു കൌണ്ടർ അറ്റാക്കിലൂടെ വാട്ഫോർഡ് വിജയം ഉറപ്പിക്കുകയായിരുന്നു.