ബേൺലിയുടെ വലയിൽ അഞ്ചു ഗോൾ അടിച്ചു കയറ്റി മാഞ്ചസ്റ്റർ സിറ്റി

- Advertisement -

എഫ്.എ കപ്പിന്റെ നാലാം റൗണ്ടിൽ സ്വന്തം ഗ്രൗണ്ടിൽ ബേൺലിയുടെ വലയിൽ അഞ്ചു ഗോൾ അടിച്ചു കയറ്റി മാഞ്ചസ്റ്റർ സിറ്റി. കെവിൻ ഡി ബ്രൂണെയുടെ മികച്ച പ്രകടനമാണ് സിറ്റിയുടെ വിജയം അനായാസമാക്കിയത്. ജയത്തോടെ സീസണിൽ നാല് കിരീടങ്ങൾ എന്ന അപൂർവ നേട്ടം കൈവരിക്കാനുള്ള അവസരം മാഞ്ചസ്റ്റർ സിറ്റിക്ക് കൈവന്നിരിക്കുന്നത്. നേരത്തെ പ്രീമിയർ ലീഗിലും മാഞ്ചസ്റ്റർ സിറ്റി ബേൺലിയെ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചത്.

മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ആദ്യ പകുതിയിൽ ഗബ്രിയേൽ ജെസുസ് ആണ് ഗോൾ നേടിയത്. എന്നാൽ ആദ്യ പകുതിയിൽ മികച്ച പ്രതിരോധം തീർത്ത ബേൺലി കൂടുതൽ ഗോൾ വഴങ്ങാതെ രക്ഷപെട്ടു. എന്നാൽ രണ്ടാം പകുതിയിൽ ബെർണാർഡോ സിൽവയിലൂടെ ഗോളടി തുടങ്ങിയ സിറ്റി കെവിൻ ഡി ബ്രൂണെയുടെ മികച്ചൊരു ഗോളിലൂടെ ലീഡ് ഉയർത്തുകയും ചെയ്തു. തുടർന്ന് വഴങ്ങിയ സെൽഫ് ഗോളും അവസാന മിനിറ്റുകളിൽ വഴങ്ങിയ പെനാൽറ്റി ഗോളാക്കി സെർജിയോ അഗ്വേറൊയും മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ പട്ടിക പൂർത്തിയാകുകയായിരുന്നു.

Advertisement