കോട്ടക്കലിൽ ഉഷയെ വീഴ്ത്തി അൽ ശബാബ്

ഇന്ന് കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ അൽ ശബാബ് തൃപ്പനച്ചിക്ക് വിജയം. ഉഷ തൃശ്ശൂരിനെയാണ് അൽ ശബാബ് തൃപ്പനച്ചി പരാജയപ്പെടുത്തിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു ശബാബിന്റെ വിജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. പിന്നീട് പെനാൾട്ടിയിൽ എത്തിയപ്പോൾ ശബാബ് മികവ് പുലർത്തുകയായിരുന്നു. മികച്ച ഫോമിൽ ഉള്ള അൽ ശബാബിന്റെ അവസാന ആറു മത്സരങ്ങളിൽ ഇത് അഞ്ചാം വിജയമാണ്.

നാളെ കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ സബാൻ കോട്ടക്കൽ കെ ആർ എസ് കോഴിക്കോടിനെ നേരിടും.