ഫിഫാ മഞ്ചേരി വീണ്ടും പഴയ സമനിലയിൽ

ഇന്നലെ എട്ടു ഗോളടിച്ച ഫിഫാ മഞ്ചേരിയെ ഇന്ന് വണ്ടൂർ അഖിലേന്ത്യാ സെവൻസിൽ കണ്ടില്ല. വീണ്ടും വിജയിക്കാൻ പാടുപെടു‌ന്ന ഫിഫാ മഞ്ചേരിയിലേക്ക് ഇന്ന് ടീം തിരിച്ചു പോയി. ഇന്ന് രാത്രി നടന്ന പോരിൽ എ വൈ സി ഉച്ചാരക്കടവിനെ ആയിരുന്നു ഫിഫാ നേരിട്ടത്. ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. മത്സരം വിജയികളെ കണ്ടെത്താൻ വേണ്ടി മറ്റൊരു ദിവസം നടത്തും. സീസണിൽ ഫിഫാ മഞ്ചേരിയുടെ ഏഴാം സമനില ആണിത്. അവസാന അഞ്ചു മത്സരങ്ങളിൽ ഒരു മത്സരം മാത്രമാണ് ഫിഫാ മഞ്ചേരി വിജയിച്ചത്.

നാളെ വണ്ടൂരിൽ റോയൽ ട്രാവൽസ് കോഴിക്കോട് സ്കൈ ബ്ലൂ എടപ്പാളിനെ നേരിടും.