മങ്കടയിലും ഗ്രാൻഡ് ഹൈപ്പർ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് ജയം

മങ്കട അഖിലേന്ത്യാ സെവൻസിലും സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് വിജയം. ഇന്ന് നടന്ന പോരാട്ടത്തിൽ എഫ് സി പെരിന്തൽമണ്ണയെ ആണ് സൂപ്പർ സ്റ്റുഡിയോ തോൽപ്പിച്ചത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു സൂപ്പറിന്റെ വിജയം. നിശ്ചിത സമയത്ത് 2-2 എന്ന നിലയിലായിരുന്നു സ്കോർ. പെനാൾട്ടിയിൽ എത്തിയപ്പോൾ സൂപ്പർ വിജയിക്കുകയായിരുന്നു. അവസാന എട്ടു മത്സരങ്ങളിൽ നിന്ന് സൂപ്പർ സ്റ്റുഡിയോവിന്റെ ഏഴാം ജയമാണിത്.

നാളെ മങ്കട അഖിലേന്ത്യാ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ ഫിഫാ മഞ്ചേരിയെ നേരിടും.