കുപ്പൂത്തിൽ നിന്ന് റോയൽ ട്രാവൽസ് കോഴിക്കോട് പുറത്ത്

Newsroom

ഇന്ന് കുപ്പൂത്ത് അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ റോയൽ ട്രാവൽസ് കോഴിക്കോടിന് പരാജയം. ഇന്ന് ലയൺസ് പറമ്പിൽ പീടിക ഉഷാ തൃശ്ശൂരിനെ നേരിട്ട റോയൽ ട്രാവൽസ് കോഴിക്കോട് വൻ പരാജയം തന്നെ നേരിട്ടു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഉഷയുടെ വിജയം. സീസണിലെ റോയൽ ട്രാവൽസിന്റെ രണ്ടാം പരാജയമാണിത്. നേരത്തെ എടത്തനാട്ടുകര ഗ്രൗണ്ടിലും റോയൽ ട്രാവൽസ് കോഴിക്കോട് പരാജയപ്പെട്ടിരുന്നു.