തുവ്വൂരിൽ ഏകപക്ഷീയമായ വിജയത്തോടെ അൽ മിൻഹാൽ

Newsroom

തുവ്വൂർ അഖിലേന്ത്യാ സെവൻസിലെ മൂന്നാം രാത്രി വിജയം അൽ മിൻഹാൽ വളാഞ്ചേരിക്ക് ഒപ്പം. ഇന്ന് സ്കൈ ബ്ലൂ എടപ്പാളിനെ ആണ് ഏകപക്ഷീയ മത്സരത്തിൽ അൽ മിൻഹാൽ തോൽപ്പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു വിജയം. നാലു തുടർ ജയങ്ങൾക്ക് ശേഷമാണ് സ്കൈ ബ്ലൂ ഒരു കളി തോൽക്കുന്നത്. സ്കൈ ബ്ലൂ അവസാനം അൽ മിൻഹാലുമായി ഏറ്റുമുട്ടിയപ്പോഴും തോറ്റിരുന്നു.

നാളെ തുവ്വൂർ സെവൻസിൽ ഉഷാ എഫ് സി ലക്കി സോക്കർ ആലുവയെ നേരിടും‌