തളിപ്പറമ്പിലും ഫിഫാ മഞ്ചേരിയോട് തോറ്റ് ജവഹർ മാവൂർ

- Advertisement -

തുടർച്ചയായ രണ്ടാം ദിവസവും ഫിഫാ മഞ്ചേരിക്ക് മുന്നിൽ മുട്ട് കുത്തി ജവഹർ മാവൂർ. ഇന്ന് തളിപ്പറമ്പ് കരീബിയൻസിലാണ് ജവഹർ മാവൂരിനെ ഫിഫാ മഞ്ചേരി തോൽപ്പിച്ചത്. ഇന്നലെ ഒളവണ്ണ ഫൈനലിൽ കണ്ട പോരാട്ടത്തിന്റെ തനിയാവർത്തനം ആയിരുന്നു ഇത്. ഒളവണ്ണ ഫൈനലിലും ഫിഫാ മഞ്ചേരി വിജയിച്ചിരുന്നു. ഇന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം. നിശ്ചിത സമയത്ത് മത്സരം 2-2 എന്ന നിലയിൽ ആയിരുന്നു. പെനാൾട്ടിയിൽ എത്തിയപ്പോൾ ഫിഫ തങ്ങളുടെ മികവ് കാണിച്ചു.

നാളെ കരീബിയൻസിൽ സ്കൈ ബ്ലൂ എടപ്പാൾ എഫ് സി കൊണ്ടോട്ടിയെ നേരിടും.

Advertisement