തിണ്ടലം സെവൻസിൽ സൂപ്പർ സ്റ്റുഡിയോ കിരീടം ഉയർത്തി

വളാഞ്ചേരി തിണ്ടലം സെവൻസിൽ സൂപ്പർ സ്റ്റുഡിയോക്ക് കിരീടം. ഇന്ന് തിണ്ടലം ഫൈനലിൽ നടന്ന മത്സരത്തിൽ ലിൻഷ മണ്ണാർക്കാടിനെ നേരിട്ട സൂപ്പർ സ്റ്റുഡിയോ മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് വിജയ ഗോൾ വന്നത്. സൂപ്പർ സ്റ്റുഡിയോയുടെ സീസണിലെ ആദ്യ കിരീടമാണിത്. ഈ ടൂർണമെന്റോടെ മലബാറിലെ അഖിലേന്ത്യാ സെവൻസിലെ സീസൺ അവസാനിച്ചു.

സെമി ഫൈനലിൽ രണ്ട് പാദ മത്സരത്തിലുമായി റോയൽ ട്രാവൽസിനെ തോൽപ്പിച്ച് ആണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഫൈനലിലേക്ക് എത്തിയത്.