വളാഞ്ചേരി സെമിയിൽ ഇന്ന് നടന്ന സെമി ഫൈനൽ രണ്ടാം പാദ മത്സരവും വിജയിച്ച് ലിൻഷാ മണ്ണാർക്കാട് ഫൈനലിൽ പ്രവേശിച്ചു. ഇന്ന് റിയൽ എഫ് സി തെന്നലയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ലിൻഷ മണ്ണാർക്കാട് തോൽപ്പിച്ചത്. ആദ്യ പാദത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കും ലിൻഷ മണ്ണാർക്കാട് വിജയിച്ചിരുന്നു. ഫൈനല സൂപ്പർ സ്റ്റുഡിയോ ആകും ലിൻഷ മണ്ണാർക്കാട് നേരിടുക. റോയൽ ട്രാവൽസിനെ തോൽപ്പിച്ച് ആയിരുന്നു സൂപ്പർ സ്റ്റുഡിയോ ഫൈനലിൽ എത്തിയത്