ജയം തുടർന്ന് ഫിഫാ മഞ്ചേരി

- Advertisement -

ഫിഫാ മഞ്ചേരി തങ്ങളുടെ വിജയ പരമ്പര തുടരുന്നു. താമരശ്ശേരി അഖിലേന്ത്യാ സെവൻസിലാണ് ഇന്ന് ഫിഫാ മഞ്ചേരി തകർപ്പൻ വിജയം സ്വന്തമാക്കിയത് . ഇന്ന് നടന്ന മത്സരത്തിൽ ലക്കി സോക്കർ ആലുവ ആയിരുന്നു ഫിഫാ മഞ്ചേരിയുടെ എതിരാളികൾ. ആറു ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ഫിഫാ മഞ്ചേരി വിജയിച്ചത്. ഫിഫാ മഞ്ചേരിയുടെ തുടർച്ചയായ മൂന്നാം വിജയമാണിത്. ഇന്നലെ ഫിഫാ മഞ്ചേരി തളിപ്പറമ്പിൽ ജവഹർ മാവൂരിനെ തോൽപ്പിച്ചിരുന്നു.

നാളെ താമരശ്ശേരിയിൽ ലിൻഷാ മണ്ണാർക്കാട് സബാൻ കോട്ടക്കലിനെ നേരിടും.

Advertisement