കൊയപ്പ അഖിലേന്ത്യാ സെവൻസ് ടൂർണമെന്റിൽ ഇമ്മ് സൂപ്പർ സ്റ്റുഡിയോ മലപ്പുറവും റോയൽ ട്രാവൽ കോഴിക്കോടും തമ്മിൽ ആവേശകരമായ മത്സരമാണ് നടന്നത്. തുടക്കം മുതൽ ഇരുടീമുകളും ആക്രമിച്ച് കളിച്ച് തുടങ്ങിയ കളിയിൽ, 24-ാം മിനിറ്റിൽ അച്ചുഡുവിന്റെ ആഇഅറ്റിൽ ബല്ലാക്ക് ഗോൾ നേടിയതോടെ സൂപ്പർ സ്റ്റുഡിയോ മുന്നിൽ എത്തി. എന്നിരുന്നാലും, റോയൽ ട്രാവൽസ് പെട്ടെന്ന് പ്രതികരിച്ചു, 26-ാം മിനിറ്റിൽ കിങ്സ്ലിയുടെ അസിസ്റ്റിൽ സെവൻസിലെ സൂപ്പർ സ്റ്റാർ ഉസ്മാൻ ആഷിക് ടീമിന് സമനില നേടിക്കൊടുത്തു. പകുതി സമയത്ത് സ്‌കോർ 1-1 എന്നായിരുന്നു.
രണ്ടാം പകുതിയിൽ കളിക്കാർ തമ്മിലുള്ള ഫൗളുകളും വഴക്കുകളും കൊണ്ട് മത്സരം സംഭവബഹുലമായി. ഇങ്ങനെയൊക്കെയാണെങ്കിലും ഇരുടീമുകളും ഗോളടിക്കാൻ കഴിയാതെ വന്നതോടെ കളി സമനിലയിൽ അവസാനിച്ചു.വൻ ജനക്കൂട്ടം ഗ്രൗണ്ടിലേക്ക് പ്രവേശിച്ചതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് പോകാൻ കഴിയാതെ കമ്മിറ്റി വിഷമിച്ചു. അവസാനം ടോസ് നടത്തി വിജയിയെ നിശ്ചയിക്കാൻ ടൂർണമെന്റ് കമ്മിറ്റി തീരുമാനിച്ചു.
നിർഭാഗ്യവശാൽ സൂപ്പർ സ്റ്റുഡിയോയ്ക്ക് ഭാഗ്യമുണ്ടായില്ല, റോയൽ ട്രാവൽ അടുത്ത റൗണ്ടിലേക്ക് മുന്നേറി. കേരളത്തിലെ ഏറ്റവും വലിയ രണ്ട് സെവൻസ് ഫുട്ബോൾ ടീമുകൾ തമ്മിൽ നടന്ന മത്സരം ആ പ്രതീക്ഷകൾ കാത്തു എന്നു തന്നെ പറയാം.