മൊറയൂരിൽ ലിൻഷ മണ്ണാർക്കാടിന് ജയം

ഇന്ന് മൊറയൂർ അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ ലിൻഷാ മണ്ണാർക്കാടിന് വിജയം. അൽ മിൻഹാൽ വളാഞ്ചേരിയെ ആണ് ലിൻഷാ മണ്ണാർക്കാട് ഇന്ന് പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ലിൻഷാ മണ്ണാർക്കാടിന്റെ വിജയം. സീസണിൽ ഇത് രണ്ടാം തവണയാണ് ലിൻഷാ മണ്ണാർക്കാട് അൽ മിൻഹാലിനെ തോൽപ്പിക്കുന്നത്. കോട്ടക്കൽ അഖിലേന്ത്യാ സെവൻസിലും അൽ മിൻഹാലിനെ ലിൻഷ തോൽപ്പിച്ചിരുന്നു.

നാളെ മൊറയൂറിൽ മത്സരമില്ല.