ഫാൻപോർട്ട് ഒരുക്കുന്ന അഖിലേന്ത്യാ സെവൻസ് റാങ്കിംഗ് 2022-23 സീസണിലെ അവസാന റാങ്കിംഹ് പട്ടിക ഇന്ന് പ്രസിദ്ധീകരിച്ചു. സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കഴിഞ്ഞ ദിവസം സീസൺ അവസാനിച്ചിരുന്നു. സീസൺ അവസാനം വരെയുള്ള റാങ്കിംഗ് ആണ് ഇന്ന് പ്രകാശനം ചെയ്തത്. ഫുട്ബോൾ നിരീക്ഷകൻ അമീർ ബാബു ആണ് റാങ്കിംഗ് പ്രകാശനം ചെയ്തത്.
സീസണിൽ 103 മത്സരങ്ങളിൽ നിന്ന് 226 പോയിന്റുമായാണ് സൂപ്പർ സ്റ്റുഡിയോ ഒന്നാമത് ഫിനിഷ് ചെയ്തത്. 10 കിരീടങ്ങളും സൂപ്പർ സ്റ്റുഡിയോ ഈ സീസണിൽ നേടിയിട്ടുണ്ട്. 99 മത്സരങ്ങളിൽ 185 പോയിന്റുമായി സബാൻ കോട്ടക്കൽ ആണ് പോയിന്റ് പട്ടികയിൽ രണ്ടാമത് ഉള്ളത്. സബാന് സീസണിൽ 3 കിരീടങ്ങൾ ആണ് നേടാൻ ആയത്.
അൽ മദീന ചെർപ്പുളശ്ശേരി 183 പോയിന്റുമായി മൂന്നാം സ്ഥാനത്തും ഫിനിഷ്. അൽ മദീനയും ഈ സീസണിൽ നാലു കിരീടങ്ങൾ നേടിയിട്ടുണ്ട്.
2016 മുതൽ ആണ് അഖിലേന്ത്യാ സെവൻസിലെ കണക്കുകൾ ഏകീകരിച്ചു കൊണ്ട് സെവൻസ് ഫുട്ബോളിൽ ഫാൻപോർട്ട് റാങ്കിംഗ് കൊണ്ടു വന്നത്. ഈ സീസണിൽ ആകെ 746 മത്സരങ്ങൾ ആണ് സെവൻസിൽ നടന്നത്. 2212 ഗോളുകൾ പിറന്നു. സെവൻസിലെ വമ്പന്മാരായ ഫിഫ മഞ്ചേരിക്കും റോയൽ ട്രാവൽസിനും ഇത് അത്ര നല്ല സീസൺ ആയിരുന്നില്ല.
റാങ്കിംഗ് ടേബിൽ ചുവടെ: