വാണിയമ്പലം അഖിലേന്ത്യാ സെവൻസിന്റെ മൂന്നാൻ രാത്രി സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് വിജയം. ഇന്നലെ വാണിയമ്പലം സെവൻസിൽ നടന്ന മത്സരത്തിൽ ജയ തൃശ്ശൂരിനെ ആണ് സൂപ്പർ സ്റ്റുഡിയോ വീഴ്ത്തിയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു സൂപ്പറിന്റെ വിജയം. ജയ തൃശ്ശൂരിന്റെ സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്. സീസണിൽ ഇതുവരെ കളിച്ച നാലു മത്സരങ്ങളിൽ മൂന്നും വിജയിച്ച് മികച്ച ഫോമിലാണ് സൂപ്പർ സ്റ്റുഡിയോ. ഇന്ന് വാണിയമ്പലം സെവൻസിൽ നടക്കുന്ന മത്സരത്തിൽ അൽ മദീന ചെർപ്പുളശ്ശേരി എഫ് സി കൊണ്ടോട്ടിയെ നേരിടും.