കണ്ണൂർ സിറ്റി എം എ കോളേജ് മത്സരം സമനിലയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന കണ്ണൂർ സിറ്റി എഫ് സിയും എം എ കോളേജ് കോതമംഗലവും തമ്മിൽ നടന്ന മത്സരം സമനിലയിൽ. 1-1 എന്ന നിലയിലാണ് കളി അവസാനിച്ചത്. മത്സരത്തിന്റെ എട്ടാം മിനുട്ടിൽ സിറാജുദ്ദീനിലൂടെ കണ്ണൂർ സിറ്റി മുന്നിൽ എത്തിയിരുന്നു. ആ ലീഡ് 81ആം മിനുട്ട് വരെ നിലനിർത്താൻ കണ്ണൂരിനായി. പക്ഷെ 81ആം മിനുട്ടിൽ ഫഹദ് എം എ കോളേജിന് സമനില നൽകി.

എം എ കോളേജിന്റെ കേരള പ്രീമിയർ ലീഗിലെ ആദ്യ മത്സരമായിരുന്നു ഇത്. ഇനി 30ആം തീയതി സാറ്റ് തിരൂരിനെതിരെ ആണ് എം എ കോളേജിന്റെ അടുത്ത മത്സരം. 29ആം തീയതി എഫ് സി കേരളയ്ക്ക് എതിരെയാണ് കണ്ണൂർ സിറ്റിയുടെ അടുത്ത മത്സരം.