സൂപ്പർ വിജയത്തോടെ സൂപ്പർ സ്റ്റുഡിയോ തുടങ്ങി

Newsroom

അഖിലേന്ത്യാ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് വൻ വിജയത്തോടെ സീസൺ തുടക്കം. ഇന്ന് ഒതുക്കുങ്ങൽ റോയൽ കപ്പിൽ നടന്ന പോരാട്ടത്തിൽ സോക്കർ സ്പോർടിംഗ് ഷൊർണ്ണൂരിനെയാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം തോൽപ്പിച്ചത്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സൂപ്പർ സ്റ്റുഡിയോ വിജയിച്ചത്. സൂപ്പർ സ്റ്റുഡിയോയുടെ സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്.

കളിയുടെ അഞ്ചാം മിനുട്ടിൽ ആയിരുന്നു സൂപ്പർ സ്റ്റുഡിയോയുടെ ആദ്യ ഗോൾ. രണ്ടാം പകുതിയിൽ രണ്ടാം ഗോളും നേടി ടീം വിജയം ഉറപ്പിച്ചു. നാളെ ഒതുക്കിങ്ങലിൽ നടക്കുന്ന മത്സരത്തിൽ ഫിഫാ മഞ്ചേരി ജിംഖാന തൃശൂരിനെ നേരിടും.